തൊഴിലുറപ്പു തൊഴിലാളികൾക്ക് ജോലി നിഷേധിച്ചു; കടയ്ക്കാവൂരിൽ പ്രതിഷേധം

19-11-2023

കടയ്ക്കാവൂർ : നവകേരള സദസ്സുമായി ബന്ധപ്പെട്ട് തൊഴിലുറപ്പു തൊഴിലാളികൾക്ക് നിർബന്ധിത അവധി നൽകിയതായും ജോലിചെയ്യുവാൻ എത്തിയ തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിലും പ്രതിഷേധിച്ച് കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിനകത്ത് കോൺഗ്രസ് വാർഡ് അംഗങ്ങൾ പ്രതിഷേധിച്ചു. 

നവകേരള സദസ്സിന്റെ കടയ്ക്കാവൂർ പഞ്ചായത്തുതല വാർഡ് കൺവെൻഷനിൽ പങ്കെടുപ്പിക്കാനായി ഒന്നാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് വെള്ളിയാഴ്ച അവധി നൽകുകയും പകരമായി ഞായറാഴ്ച ദിവസം ജോലി ചെയ്യണമെന്നുമായിരുന്നു നിർദേശം. 

എന്നാൽ, വെള്ളിയാഴ്ച രാവിലെ ജോലിചെയ്യാൻ എത്തിയ തൊഴിലാളികൾക്ക് ജോലിചെയ്യുവാൻ മാറ്റ് അനുമതി നൽകിയില്ലെന്ന്‌ വാർഡ് അംഗം പെരുംകുളം അൻസർ പറയുന്നു. തുടർന്ന് കോൺഗ്രസ്‌ വാർഡ് അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിനകത്ത് പ്രതിഷേധ സമരം നടത്തുകയും തൊഴിൽ നിഷേധിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്താമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതിനെത്തുടർന്ന് 12 മണിയോടെ സമരം അവസാനിപ്പിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started