19-11-2023

തിരുവനന്തപുരം : കേരളവും ക്യൂബയുമായി ചേർന്ന് സംഘടിപ്പിച്ച ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ക്യൂബയെ പരാജയപ്പെടുത്തി കേരളത്തിന് കിരീടം. ക്ലാസിക്, റാപ്പിഡ്, ബ്ലിറ്റ്‌സ് ഇനങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളിൽ കേരളം 42.5 പോയിന്റും ക്യൂബ 37.5 പോയിന്റും നേടി. ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ശനിയാഴ്ച റാപ്പിഡ്, ബ്ലിറ്റ്‌സ് ഇനങ്ങളിൽ നാലും എട്ടും റൗണ്ടുകൾ മത്സരങ്ങൾ നടന്നു.
പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ട്രോഫികൾ കൈമാറി. ചടങ്ങിൽ കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, സ്പോർട്‌സ് കേരള ഫൗണ്ടേഷൻ സി.ഒ.ഒ. ഡോ. കെ.അജയകുമാർ, ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ.ആർ.അനിൽകുമാർ, ഇന്റർനാഷണൽ മാസ്റ്റർ വി.ശരവണൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment