കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകിയ മന്ത്രി വീണാ ജോർജിനെ നേരിൽ കാണണമെന്ന ആഗ്രഹവും സഫലമായി.

19-11-2023

തിരുവനന്തപുരം : എല്ലാവരെയും കൺനിറയെ കണ്ട് ലീലാമ്മ മടങ്ങി. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകിയ മന്ത്രി വീണാ ജോർജിനെ നേരിൽ കാണണമെന്ന ആഗ്രഹവും സഫലമായി. 

ആരുമില്ലെന്നു വിഷമിച്ച തനിക്കു ചുറ്റും ആളെ തന്ന മന്ത്രിയോട്‌ ലീലാമ്മ നന്ദി അറിയിച്ചു. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി മന്ത്രി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിയപ്പോഴാണ് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു സഹായിക്കാൻ ആരുമില്ലെന്ന് ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി ലീലാമ്മ(71) പറഞ്ഞത്. 

മന്ത്രി ഉടൻതന്നെ കണ്ണാശുപത്രി സൂപ്രണ്ട് ഡോ. ചിത്രയെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ആവശ്യമായ സഹായം നൽകാൻ ഏർപ്പാട് ചെയ്തു. ലീലാമ്മയുടെ എല്ലാ കാര്യങ്ങളും ഡോ. ചിത്രയുടെ നേതൃത്വത്തിൽ മറ്റ് ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പി.ജി. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നോക്കിനടത്തി. ലീലാമ്മ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് വീട് വിട്ടുപോയിരുന്നു. മകന് മാനസിക വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് ലീലാമ്മ സഹായം അഭ്യർഥിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started