19-11-2023

വർക്കല : ഇന്ത്യയെ വികസിത രാജ്യമാക്കാൻ യുവതലമുറ സ്വയം പര്യാപ്തരാകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര സംഘാതൻ കേരള സോണിന്റെ യുവ ഉത്സവിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽനിപുണതയും കാലഘട്ടത്തിൽ ആവശ്യമാണ്. അതു കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്തിരിക്കുന്നത്.-കേന്ദ്രമന്ത്രി പറഞ്ഞു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, സി.ബി.സി. തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ വി.പാർവതി, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽ കുമാർ, ഗായകൻ ജി.ശ്രീറാം, വർക്കല നഗരസഭ കൗൺസിലർ ആർ.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രി വി.മുരളീധരൻ പഞ്ചപ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിതാരചന, പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രാഫി, പ്രസംഗം, നാടോടി സംഘനൃത്തം എന്നിവയാണ് മത്സരയിനങ്ങൾ. 229 പേരാണ് പങ്കെടുക്കുന്നത്. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.

Leave a comment