യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി

16-11-2023

ഡൽഹി: യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹെെകോടതിയുടെ പരിഹണനയിൽ എത്തിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി സമർപ്പിച്ചത്. യെമനിലേക്ക് പോകാൻ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിക്കണം എന്നിവയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതിൽ തീരുമാനം എടുക്കണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി എത്തിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് മലയാളിയാ നഴ്സ്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് ഇപ്പോ്‍ നിമിഷ പ്രിയ കഴിയുന്നത്. തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. ഇവർ തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ ആണ് കൊലപാതകത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെട്ടുന്നത്. മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ ആണ് കണ്ടെത്തുന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാൻ തലാൽ നിമിഷ പ്രിയയ്ക്ക് സാഹായവാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാ ഗമായി നിമിഷ പ്രിയയുടെപാസ്പോർട്ട് തലാല്‍ അബ്ദുമഹ്ദി ബലമായി വാങ്ങിച്ചുവെച്ചു എന്നാണ് കോടതിയിൽ നിമിഷ പ്രിയയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. എന്നാൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുബം മാപ്പ് നൽകാൻ തയ്യാറല്ല. തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാലാണ് (ഏകദേശം 1.5 കോടി രൂപ) ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യറായിരുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങുമെത്തിയില്ല. നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലി ഇടപ്പെട്ടിരുന്നു. തന്‍റെ ജീവന്‍ അപകടത്തിലാണ് , രക്ഷിക്കണം. സജീവമായ ഇടപെടൽ നടത്തണം. എന്ന് പറയുന്ന ഒരു വോയിസ് ക്ലിപ്പ് പുറത്തുവന്നിരുന്നു. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്നുണ്ട്.

Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started