16-11-2023

ആറ്റിങ്ങൽ : നെഹ്‌റു സാംസ്കാരികവേദി ശിശുദിനാഘോഷവും പുരസ്കാര സമർപ്പണവും നടത്തി. സമ്മേളനം കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. നാട്ടിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ലഹരിയാണെന്നും ഇതു തടയാ നുള്ള ആത്മാർഥമായ ഇടപെടൽ എല്ലായിടത്തുനിന്നുണ്ടാകണമെന്നും സുധീരൻ പറഞ്ഞു. നെഹ്‌റു സാംസ്കാരികവേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി ജി.ഭുവനേശ്വരന്റെ പേരിൽ സാംസ്കാരികവേദി ഏർപ്പെടുത്തിയ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ അധ്യാപകനായ എൻ.സാബുവിന് സുധീരൻ സമ്മാനിച്ചു. വി.എസ്.ഹരീന്ദ്രനാഥ്, പി.ഉണ്ണികൃഷ്ണൻ, ബിനു നാവായിക്കുളം എന്നിവർ പങ്കെടുത്തു. ബി.ആർ.സി. സ്പെഷ്യൽ അധ്യാപിക എസ്.ആശാലത, മോണ്ടിസോറി പ്രീസ്കൂൾ അധ്യാപിക ജിനു ജി.നാഥ്, വിവിധ പഞ്ചായത്തുകളിലെ അങ്കണവാടി അധ്യാപികമാർ എന്നിവർക്ക് ശിശുസ്നേഹ പുരസ്കാരം സമ്മാനിച്ചു.

Leave a comment