ശബരിമല മകരവിളക്ക് തീർഥാടനത്തിന് നാളെ നട തുറക്കും

15-11-2023

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീർഥാടനത്തിന് നാളെ നട തുറക്കും. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. പുതിയ മേൽശാന്തിമാരും ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകൾ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് വഴി മാത്രമേ ദർശനം നടത്താൻ കഴിയൂ. തിരക്ക് നിയന്ത്രിക്കാൻ ആധുനിക സൗകര്യങ്ങൾ അടക്കം നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലക്കലിലെ കുടിവെള്ള പദ്ധതി എങ്ങും എത്തിയില്ല. അതുകൊണ്ട് ഇക്കുറിയും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ടിവരും. ഡിസംബർ 27നാണ് ശബരിമല മണ്ഡലപൂജ. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ ഒരുക്കിയട്ടുണ്ട്. പമ്പയിൽ മുങ്ങി കുളിച്ചാണ് അയ്യപ്പൻമാർ സന്നിധാനത്ത് എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഇന്ന് പമ്പയിലെത്തും.

ജില്ലയിൽ നിയന്ത്രണങ്ങളും നാരോധനങ്ങളും കളക്ടറുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി അഞ്ച് ഗ്യാസ് സിലിനണ്ടർവരെ സൂക്ഷിക്കാൻ. ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കരുത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started