വക്കത്ത് സുഹൃത്തുക്കളോടൊപ്പം കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

15-11-2023

വക്കം:കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. കാർത്തിക്കും മറ്റ് നാല് സുഹൃത്തുക്കളുമായി മുള കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ ഗാന്ധി മുക്ക് എന്ന കായൽ ഭാഗത്ത് നിന്നും വെള്ളത്തിന് മധ്യത്തിൽ ആയുള്ള തുരുത്തിലേക്ക് പോയി. അവിടെനിന്ന് മടങ്ങി കരയിലേക്ക് എത്തുന്നതിനു മുൻപ് കാർത്തിക്കും മറ്റൊരു സുഹൃത്തും വെള്ളത്തിൽ ചാടി നീന്തി കരയിലേക്ക് വരാം എന്ന് പറഞ്ഞു. നീന്തുന്നതിനിടയിൽ കാർത്തിക് ചെളിയിലേക്ക് താഴ്ന്നു പോയി. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കാർത്തിക്കിനെ കണ്ടെത്താനായില്ല. രാവിലെ ആറ്റിങ്ങൽ വർക്കല സ്കൂബ ടീം അംഗങ്ങൾ എത്തിയാണ് മൃതദേഹം കരക്ക് എടുത്തത്.വക്കം കോടമ്പള്ളി സ്വദേശിയാണ് 21 വയസ്സുള്ള കാർത്തിക ഷാജഹാൻ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പിതാവ് : ഷാജഹാൻ( ഷാജി) മാതാവ്. ശെൽവി. സഹോദരങ്ങൾ: അശ്വിൻ ഷാജഹാൻ, ആഞ്ജനേയ .
സംസ്ക്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started