രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം

15-11-2023

വാഷിംഗ്ടൺ: രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം. അമേരിക്കയിലെ അലബാമ സ്വദേശിനി കെൽസി ഹാച്ചറാണ് രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ചത്. രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച 32കാരി വൈകാതെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

ഇരട്ട ഗർഭപാത്രമുള്ള അപൂർവ അവസ്ഥയാണ് കെൽസി ഹാച്ചറിനുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഏകദേശം 0.3 ശതമാനം സ്ത്രീകളിൽ മാത്രമാണ് ഈ അവസ്ഥ കാണപ്പെടുക. താൻ വീണ്ടും ഗർഭിണിയാണെന്നും ഉദരത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടെന്ന വിവരം ആദ്യം ഭർത്താവ് കാലബുമയുമായിട്ടാണ് പങ്കുവച്ചതെന്ന് യുവതി പറഞ്ഞു. ദമ്പതികൾക്ക് മൂന്ന് കുട്ടികൾ കൂടിയുണ്ട്.

മെയ് മാസത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്തവണ ഇരട്ടക്കുട്ടികളാണ് ജനിക്കാൻ പോകുന്നതെന്നും രണ്ട് ഗർഭപാത്രത്തിലുമായി കുഞ്ഞുങ്ങൾ ഉണ്ടെന്ന വിവരം മനസ്സിലാക്കിയതെന്നും കെൽസി പറഞ്ഞു. രണ്ട് കുഞ്ഞുങ്ങൾ ഉദരത്തിലുണ്ടെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണെങ്കിലും സന്തോഷമുണ്ടെന്ന് ഇൻസ്റ്റാഗ്രാമിലൂടെ യുവതി കൂട്ടിച്ചേർത്തു.

ഇരട്ട ഗർഭപാത്രമുള്ള സ്ത്രീകളുടെ ഭർഭധാരണം സങ്കീർണതകൾ നിറഞ്ഞതാണെങ്കിലും ഹാച്ചറിന്റെ മൂന്ന് കുട്ടികളും പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചത്. രണ്ട് ഗർഭാശയങ്ങളിലും ഗർഭധാരണം സംഭവിക്കുന്നത് വളരെ അപൂർവ്വമാണ്. അഞ്ച് കോടിയിൽ ഒരാൾക്ക് മാത്രമാണ് രണ്ട് ഗർഭാശയങ്ങളിലും ഒരേസമയം ഗർഭധാരണം സംഭവിക്കുകയെന്ന് ഹാച്ചർ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിനിടെയാകും പ്രസവം നടക്കുക. നിലവിൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നില്ലെന്ന് ഹാച്ചർ കൂട്ടിച്ചേർത്തു

ഹാച്ചറിനേതിന് സമാനമായ അവസ്ഥ 2019ൽ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആരിഫ സുൽത്താന എന്ന 26കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ചില സ്ത്രീകളിൽ ഉണ്ടായേക്കാവുന്ന തികച്ചും അപൂർവ്വമായ അവസ്ഥയാണ് രണ്ട് ഗർഭപാത്രമെന്ന് മയോ ക്ലിനിക് വിശദീകരിച്ചു. ഇരട്ട ഗർഭാശയമുള്ള സ്ത്രീകളിൽ പലപ്പോഴും ഗർഭകാലം വിജയകരമായി പൂർത്തിയാക്കുകയും കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്യും. അപൂർവ്വമായി മാത്രമാകും ഗർഭമലസുകയോ മാസം തികയാതെയുള്ള പ്രസവും നടക്കുകയോ സംഭവിക്കാറുള്ളൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started