കേരളം നടുങ്ങിയ ക്രൂരത; കൊലയ്ക്കും വിധിക്കുമിടയിലെ 110 ദിവസങ്ങള്‍

14-11-2023

കൊച്ചി: കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.

കുറ്റകൃത്യം നടന്ന് 100-ാം ദിവസം കോടതി പ്രതി അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നൂറ്റിപത്താം ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കേസിന്റെ നാള്‍വഴികളിങ്ങനെ….

ജൂലൈ 28

3.00 pm : അഞ്ചു വയസുകാരിയെ കാണാതാകുന്നു

4.30 pm : വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു

5.00 pm : സിസി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു

5.30 pm : പ്രതി അസഫാഖ് ആലം കൃത്യം നിർവഹിച്ച് മടങ്ങുന്നു

9.00 pm : പ്രതിയെ തിരിച്ചറിയുന്നു, തോട്ടക്കാട്ടുകരയിൽ നിന്ന് മദ്യലഹരിയിലുള്ള അസഫാഖ് ആലത്തെ പിടികൂടുന്നു

ജൂലൈ 29

11.00 am : കുഞ്ഞിന്റെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപത്തെ കുറ്റികാട്ടിൽ നിന്ന് കണ്ടെത്തുന്നു

2.00 pm : മൃതദേഹം പോസ്റ്റ്‌ മോർട്ടം ചെയ്യുന്നു

ജൂലൈ 30

7.30 am : സ്കൂളിൽ പൊതുദർശനം

11.00 am : മൃതദേഹം സംസ്കരിക്കുന്നു

12.00 pm : പ്രതിയെ കോടതി റിമാൻഡ് ചെയ്യുന്നു

ജൂലൈ 31

അസ്ഫാഖ് ആലം ഡൽഹിയിലും പോക്സോ കേസിൽ പ്രതിയാണെന്ന് കണ്ടെത്തൽ

ഓഗസ്റ്റ് 01

11.00 am :തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിയുന്നു

3.00 pm : അസഫാഖ് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയിൽ

ഓഗസ്റ്റ് 03

പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് തെളിവെടുപ്പ്

കുട്ടിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം

ഓഗസ്റ്റ് 04

ആലുവ മാർക്കറ്റിൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധന

ഓഗസ്റ്റ് 05

അന്വേഷണത്തിനായി പൊലീസ് സംഘം ഡൽഹിയിലേക്കും ബിഹാറിലേക്കും തിരിച്ചു

ഓഗസ്റ്റ് 06

പ്രതിയുമായി അഞ്ചു വയസുകാരിയുടെ വീട്ടിൽ തെളിവെടുപ്പ്

ഓഗസ്റ്റ് 10

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു

സെപ്റ്റംബർ 01

645 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു

ഒക്ടോബർ 04

കോടതിയിൽ വിചാരണ ആരംഭിച്ചു, പ്രതിക്കെതിരെ 16 കുറ്റങ്ങൾ ചുമത്തി

നവംബർ 04

അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

നവംബർ 09

ശിക്ഷാവിധിയിൽ കോടതിയിൽ വാദം നടന്നു

നവംബർ 14

ശിക്ഷാവിധി

ശിശുദിനത്തില്‍ വധശിക്ഷ

പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും കോടതി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started