കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

14-11-2023

വെഞ്ഞാറമൂട് : കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ മുഹമ്മദ് നാസിം (14), സീനത്ത് (50), നജീബ് (60), ബീന (44), ഷെരീഫ് (48) എന്നിവർക്കാണ് പരിക്കേറ്റത്. 

പിരപ്പൻകോടിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വെമ്പായത്ത് നിന്നും കിളിമാനൂരിലേക്കു പോയ കെ.എസ്.ആർ.ടി.സി. വേണാട് ബസും, വെഞ്ഞാറമൂട് നിന്നും വെമ്പായത്തേക്കു പോയ കാർ മറ്റൊരു കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് ബസിനെ മറികടക്കുന്നതിനിടെ ഈ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കാറിലുള്ളവരെ നാട്ടുകാർചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started