തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയതായി പരാതി

12-11-2023

തൃശൂർ: തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയതായി പരാതി. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ സബ് കളക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

ആഴ്ചകൾക്ക് മുൻപായിരുന്നു സംഭവം. തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഓഫീസ് സമയം വൈകിട്ട് 4:30 ഓടെയാണ് സംഭവം. ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

ഓഫീസിലുള്ള ചൈൽഡ് ലൈൻ പ്രവർത്തകരും പ്രാർഥനയിൽ പങ്കെടുത്തു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. പ്രാർഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി പോയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല. വിഷയത്തിൽ ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയിന്മേലാണ് ഇപ്പോൾ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുള്ളത്. സബ് കളക്ടർക്കാണ് അന്വേഷണച്ചുമതല


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started