12-11-2023

കോട്ടയം: മീനടം പുതുവയൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരെയാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. തിരിച്ചു വരേണ്ട സമയം എത്തിയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാധാരണ ബിനുവിനൊപ്പം മൂത്തമകളാണ് നടക്കാൻ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ മകനോടൊപ്പമാണ് ഇദ്ദേഹം നടക്കാൻ ഇറങ്ങിയത്. ബിനു നോട്ടക്കാരനായിരുന്ന ആളൊഴിഞ്ഞ വീടിൻ്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ബിനു മകനെ തൂക്കിക്കൊന്നശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആലാംപള്ളി സ്കൂളിലെ മൂന്നാം വിദ്യാർഥിയാണ് ശ്രീഹരി.

Leave a comment