സെക്രട്ടേറിയറ്റിന്‌ വ്യാജ ബോംബ് ഭീഷണി; വിളിച്ചയാളെ അറസ്റ്റുചെയ്ത്‌ ജാമ്യത്തിൽവിട്ടു

10-11-2023

തിരുവനന്തപുരം : തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്തും സെക്രട്ടേറിയറ്റിനുള്ളിലും ബോംബ് വെക്കുമെന്ന് വ്യാജ ഭീഷണി. പോലീസ് ആസ്ഥാനത്തെ അടിയന്തരസഹായ ടോൾഫ്രീ നമ്പറായ 112-ൽ ആണ് വ്യാഴാഴ്ച ഉച്ചയോടെ ഭീഷണിയെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുളത്തൂർ സ്വദേശിയുടെ പേരിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയശേഷം ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. 

സന്ദേശം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കേരളീയം പരിപാടി നടന്ന സെൻട്രൽ സ്റ്റേഡിയത്തിനു സമീപത്തും പരിശോധന നടത്തി. 

ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started