ജനങ്ങളുടെ പൂർണ അംഗീകാരം നേടിയ അതുല്യ നടനാണ് സത്യനെന്ന് മന്ത്രി ജി.ആർ.അനിൽ.

10-11-2023

തിരുവനന്തപുരം : ജനങ്ങളുടെ പൂർണ അംഗീകാരം നേടിയ അതുല്യ നടനാണ് സത്യനെന്ന് മന്ത്രി ജി.ആർ.അനിൽ. കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 111-ാം ജന്മവാർഷികാഘോഷം സത്യൻസ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

2023-ലെ സത്യൻ പുരസ്കാരം നടൻ മനോജ് കെ.ജയന് മന്ത്രി സമ്മാനിച്ചു. ഇന്ത്യയിലെ മഹാപ്രതിഭയായ നടനാണ് സത്യനെന്ന് മനോജ് കെ.ജയൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ നടൻമാർക്കും സത്യന്റെ അഭിനയവും കഥാപാത്രങ്ങളും ഇന്നും പാഠപുസ്തകമാണ്. 

ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് പുരസ്കാരം സ്വീകരിച്ചപ്പോൾ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

സത്യനോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നിലമ്പൂർ ആയിഷയെ ചടങ്ങിൽ ആദരിച്ചു. സത്യൻ ക്വിസ് പുസ്തകം സംവിധായകൻ ബാലു കിരിയത്ത് നേമം പുഷ്പരാജിനു നൽകി പ്രകാശനംചെയ്തു. കെ.ആൻസലൻ എം.എൽ.എ., നടൻ കിരൺരാജ്, മുരുകൻ കൃഷ്ണപുരം, ഷാജി വിത്സൺ, വയലാർ വിനോദ്, പി.വിജയൻ, എ.പി.ജലജകുമാർ, പി.മനോഹരൻ, കെ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started