08-11-2023

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് മോഷണം പോയ ഓട്ടോറിക്ഷ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി.സംഭവത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടമ്പന്നൂർ വില്ലേജിൽ കളപ്പുരക്കൽ വീട്ടിൽ ഷാജി അറസ്റ്റിലായി.ഇക്കഴിഞ്ഞ 3ന് രാവിലെ വലിയകുന്ന് താലൂക്ക് ആശുപത്രിലെ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ശ്രീഹരിയുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
പാർക്കിംഗ് ഏരിയായിൽ കറങ്ങി നടന്ന് അവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലുടനീളം പത്തോളം വാഹനമോഷണക്കേസിലെ പ്രതിയാണ്. മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴയിൽ ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നിർദ്ദേശാനുസരണം ഇൻസ്‌പെക്ടർ മുരളീകൃഷ്ണൻ,എസ്.ഐ അഭിലാഷ്,എ.എസ്,ഐ രാജീവൻ,സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a comment