08-11-2023

തിരുവനന്തപുരം : അനധികൃത വയറിങ് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ഇതിനായി രൂപവത്കരിച്ച ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെയും കെ.എസ്.ഇ.ബി.യിലെയും ഫോൺ നമ്പരുകൾ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രദർശിപ്പിക്കാനും തീരുമാനിച്ചു.
ലൈഫ് മിഷൻ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അംഗീകൃത വയർമാൻമാരാണ് വയറിങ് നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകും. സമിതിയുടെ ആദ്യ യോഗം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ.ആർ.ബിജുവിന്റെ അധ്യക്ഷതയിൽ നടന്നു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.എസ്.സ്മിത, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ബോബൻ ഫെർണാണ്ടസ്, ഷിബുലാൽ, ടി.എസ്.സജികുമാർ, എൽ.വിജയൻ, ടി.സജീവ്കുമാർ എന്നിവർ പങ്കെടുത്തു.

Leave a comment