കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളിൽ സംഘടിപ്പിച്ച ലുലു കേരളീയം 2023ന് വർണ്ണാഭമായ സമാപനം

06-11-2023

തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളിൽ സംഘടിപ്പിച്ച ലുലു കേരളീയം 2023ന് വർണ്ണാഭമായ സമാപനം. നവംബർ ഒന്ന് മുതൽ അഞ്ച് ദിവസങ്ങളിലായി മാളിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൻറെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. പഴയകാല മലയാള സിനിമ കാഴ്ചകൾ ഓർമ്മപ്പെടുത്തിയുള്ള സിനിമകൊട്ടകയും, നാടൻ ഭക്ഷണവിഭവങ്ങളടക്കം അണിനിരത്തി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയ കേരളീയ ഭക്ഷ്യമേളയും ശ്രദ്ധേയമായി.

കേരളീയർക്കൊപ്പം കേരളീയത്തിനൊപ്പം എന്ന ആശയമാണ് പരിപാടികളിലൂടെ ലുലു കേരളീയം അവതരിപ്പിച്ചത്. കളരിപ്പയറ്റ്, വയലിൻ ഫ്യൂഷൻ, ചാക്യാർകൂത്ത്, കഥകളി, പ്രമുഖ നർത്തകി ഡോ.ഗായത്രി സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച കേരളനടനം, രാഗവല്ലി ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളായിരുന്നു അഞ്ച് ദിവസങ്ങളിലായി നടന്നത്. സംവിധായകൻ രാജീവ് അഞ്ചൽ ഉൾപ്പെടെയുള്ള പ്രമുഖർ ലുലു കേരളീയത്തിൻറെ ഭാഗമായി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started