കേന്ദ്രമന്ത്രി മുരളീധരൻ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു

07-11-2023

ചിറയിൻകീഴ് : കേന്ദ്രമന്ത്രി വി.മുരളീധരനും തിരുവനന്തപുരം അഡീഷണൽ റെയിൽവേ മാനേജർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. 

തുടർന്ന് നടന്ന റെയിൽ ജനസഭയിൽ സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. 

റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ, മഹിളാ പാസഞ്ചേഴ്‌സ് അസോസിയേഷൻ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ശാർക്കര ക്ഷേത്രോപദേശക സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷനുകൾ, വിവിധ സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവർ നൽകിയ നാൽപ്പത്തേഴ് നിവേദനങ്ങൾ മന്ത്രി സ്വീകരിച്ചു. 

ചിറയിൻകീഴിലെ മേൽപ്പാല നിർമാണം വേഗം പൂർത്തിയാക്കാനായി രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ഇന്റർസിറ്റി, നേത്രാവതി തുടങ്ങിയ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകളുടെ കാര്യത്തിൽ കഴിയുന്ന സഹായം ചെയ്യുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഒരു സ്റ്റേഷൻ ഒരുത്‌പന്നം പദ്ധതിയുടെ കീഴിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started