06-11-2023

കൊല്ലം: കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകള്‍ ആണ് കൂട്ടിയിടിച്ചത്. നൗറിന്‍ എന്ന ബോട്ട് സില്‍വര്‍സ്റ്റര്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ സില്‍വര്‍ സ്റ്റാര്‍ എന്ന ബോട്ട് തകര്‍ന്നു. അപകടത്തില്‍ സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
പിന്നാലെ കടലില്‍ വീണ എട്ടുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ജോസിന്റെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Leave a comment