ആലുവ കവളങ്ങാട് അച്ഛന്‍ വിഷം നൽകിയ മകൾ മരിച്ചു

07-11-2023

എറണാകുളം: ആലുവ കവളങ്ങാട് അച്ഛന്‍ വിഷം നൽകിയ മകൾ മരിച്ചു. ഒരാഴ്ച്ച മുമ്പാണ് പതിനാലു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമ്പിവടി കൊണ്ട് മര്‍ദിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ വായിലേയ്ക്ക് കളനാശിനി ഒഴിക്കുകയായിരുന്നു. പുല്ലുകൾക്ക് അടിക്കുന്ന കീടാനാശിനിയാണ് പെൺകുട്ടിയുടെ വായിൽ ഒഴിച്ചത്. ഇതോടെ പെൺകുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും.

പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് വൈകിട്ടോടേയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവിനെ ‍പ്രണയിച്ചതാണ് പിതാവിന് പ്രകോപനം ഉണ്ടാക്കിയത്. യുവാവുമായുള്ള പ്രണയബന്ധത്തെ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം പിതാവ് വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടുകാർ അറിയാതെ പെൺകുട്ടി മറ്റൊരു ഫോൺ വഴി യുവാവുമായി സൗഹ്യദം തുടർന്നതോടെ പിതാവ് മകളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ഞായാറാഴ്ച്ച ഈ പ്രശ്നത്തെ ചൊല്ലി പെൺകുട്ടിയുടെ വീട്ടിൽ പിതാവും പെൺകുട്ടിയും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ കമ്പിവടി വച്ച് ദേഹമാകെ അടിച്ച് പരിക്കേൽപ്പിക്കുകയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് അബീസിനെ കസ്റ്റഡിയിൽ എടുത്ത് ഐപിസി 342,324,326A , 307 തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇയാൾ ഇപ്പോൾ കാക്കനാട് ജയിലിൽ കഴിയുകയാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started