നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ ചുരുങ്ങിയത് 60 പേർ മരിച്ചതായി റിപ്പോർട്ട്

04-11-2023

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ ചുരുങ്ങിയത് 60 പേർ മരിച്ചതായി റിപ്പോർട്ട്. 6.4 തീവ്രതയുള്ള ഭൂചലനമാണ് നേപ്പാളിലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹി മേഖലയിലും അനുഭവപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ടാണ് ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാം, എന്നിവിടങ്ങളിലും ബിഹാറിലെ ചില പ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഇവിടെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഒരു മാസത്തിനിടയിൽ ഡല്‍ഹിയിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്.

ലഖ്നൗ പോലുള്ള മേഖലകളിലും ഭൂചലനമുണ്ടായതായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.2015ൽ ഭീകരമായൊരു ഭൂചലനം നേപ്പാളിനെ വിറപ്പിച്ചിരുന്നു. 9,000 പേരാണ് അന്ന് ഭൂചലനത്തിൽ കൊല്ലപ്പെട്ടത്. 7.8 തീവ്രതയുള്ള ഭൂചലനമായിരുന്നു അത്. ഏതാണ്ട് 5 ലക്ഷം വീടുകൾ ആ ഭൂചലനത്തിൽ നശിപ്പിക്കപ്പെട്ടു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started