ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു

04-10-2023

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗികളെയും, പ്രദേശവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി മാസങ്ങളായ് ഇഴഞ്ഞു നീങ്ങുന്ന ചിറയിൻകീഴ് മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉത്തരവിട്ടത്.

മേൽപ്പാല നിർമ്മാണം അനന്തമായ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

കേരള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, സതേൺ റെയിൽവെ കൺസ്ട്രക്ഷൻസ് തിരുവനന്തപുരം ചീഫ് എഞ്ചിനീയർ തുടങ്ങിയവർക്ക് നൽകിയ ഉത്തരവിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ചിറയിൻകീഴ് റെയിൽവേ മേൽപ്പാലനിർമ്മാണ പ്രവർത്തികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കി പൊതുഗതാഗതം സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണെന്നും പറയുന്നു.

കൂടാതെ, ഇതിന് മറ്റെന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായി ജില്ലാ വികസന യോഗത്തിൽ ഉന്നയിക്കാവുന്നതാണെന്നും ജില്ലാ കളക്ർക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടർ നൽകിയ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് ചിറയിൻകീഴ് എംഎൽഎ വി ശശി, ജില്ലാ പ്ലാനിംഗ് ഓഫീസർക്കും നൽകിയിട്ടുണ്ട്.

ഈ പരാതിയുമായി ബന്ധപ്പെട്ട് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ജനറൽ മാനേജർ കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സജന് നൽകിയ മറുപടി കത്തിൽ റെയിൽവേയാണ് പാലം പണി പൂർത്തീകരിയ്ക്കുവാൻ തടസ്സമെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

Anchuthengu Sajan – ന് വക്കം മീഡിയ യുടെ അഭിനന്ദനങ്ങൾ 😍
@everyone


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started