സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്ന നിരോധിച്ച് ഹൈക്കോടതി

03-11-2023

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്ന നിരോധിച്ച് ഹൈക്കോടതി. ഇത്തരത്തിൽ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കണമെന്ന ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഇടക്കാല ഉത്തരവിനു ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

ഡൽഹി സർക്കാരിന്റെ പടക്കനിരോധനത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ച സംഭവത്തിനു ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ജനങ്ങൾ നല്ല വായു ശ്വസിക്കട്ടെയെന്നും പൈസ ചെലവിട്ട് പടക്കം വാങ്ങാതെ മധുരം വാങ്ങൂ എന്നുമായിരുന്നു സെപ്തംബറിൽ ഡൽഹിയിലെ കേസ് പരിഗണിക്കുമ്പോൾ കോടതി പറഞ്ഞത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started