യുവാവ് പൂര്‍ണനഗ്‌നനായെത്തി ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു

02-11-2023

തിരുവനന്തപുരം: യുവാവ് പൂര്‍ണനഗ്‌നനായെത്തി ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത് തിരുവന്തപുരം കല്ലമ്പലത്ത്. കല്ലമ്പലം പുല്ലൂര്‍മുക്കില്‍ മുളയിലഴികത്തുവീട്ടില്‍ അബ്ദുള്‍ കരീമിന്റെയും സാഹിദ ബീവിയുടെയും വീട്ടില്‍ വളര്‍ത്തിയിരുന്ന 4 ആട്ടിന്‍ കുട്ടികളില്‍ ആറുമാസം പ്രായമുള്ള പെണ്‍ ആട്ടിന്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചു കൊന്നത്.

ആട്ടിന്‍ കുട്ടികളുടെ കൂട്ടത്തില്‍നിന്ന് പെണ്‍ ആട്ടിന്‍കുട്ടിയെ തിരഞ്ഞു പിടിച്ച് ഇയാള്‍ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെളുപ്പിന് മൂന്നുമണി മുതല്‍ ഇയാളുടെ സാന്നിധ്യം ആ വീട്ടില്‍ സിസിടിവി ക്യാമറകളില്‍ പറഞ്ഞിട്ടുണ്ട്. ഇയാള്‍ നാലുമാസം മുമ്പ് മുതല്‍ ഈ വീട്ടില്‍ സ്ഥിരമായി വരികയും ഇത്തരം കൃത്യങ്ങള്‍ ചെയ്യുകയും അതിനുശേഷം കുളിമുറിയില്‍ കയറി കുളിച്ചതിനുശേഷം പോകുകയുമാണ് പതിവ്. ഇതിനുമുമ്പ് പശുക്കുട്ടിയെയും ഇയാള്‍ ഇത്തരത്തില്‍ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

വീട്ടില്‍ കുളിമുറിയില്‍ ആരോ സ്ഥിരംവന്നു കുളിക്കുന്നത് മനസ്സിലാക്കിയ വീട്ടുകാര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുതന്നെ പ്രതിയെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല പനയറ കോവൂര്‍ സ്വദേശിയായ 32 വയസ്സുള്ള ശങ്കരന്‍ എന്ന് വിളിക്കുന്ന അജിത്ത് ആണ് ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

പ്രതിക്കുവേണ്ടി സഹായങ്ങള്‍ ചെയ്തു കൊടുത്ത രണ്ടുപേരെ ഇതിനോടകം കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല റാത്തിക്കല്‍ ചെന്നിക്കരവീട്ടില്‍ 28 വയസ്സുള്ള അസീം, കോട്ടറക്കോണം രാധികാ ഭവനില്‍ 22 വയസ്സുള്ള രാജേഷ് എന്നിവരെയാണ് കല്ലമ്പലം പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

ഈ കേസിലെ പ്രധന പ്രതിയായ ശങ്കരന്‍ എന്ന അജിത്തിന് വര്‍ക്കല പോലീസ് സ്റ്റേഷനില്‍ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസും, അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ 6 കേസുകളും നിലവിലുണ്ട്. അയിരൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണ് പ്രതി.

പോലീസിന്റെ സയന്റിഫിക് വിഭാഗവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വീട്ടുകാര്‍ കുഴിച്ചുമൂടിയ ആട്ടിന്‍കുട്ടിയുടെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്തു. ആട്ടിന്‍കുട്ടിയുടെ തലയും കാലിലെ കുളമ്പുകളും അറുത്ത നിലയില്‍ ആയിരുന്നു. പ്രധാന പ്രതിയായ അജിത്തിനെ ഉടന്‍ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started