കേരളീയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിർവ്വഹിച്ചു

01-11-2023

തിരുവനന്തപുരം: കേരളീയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിർവ്വഹിച്ചു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരും ഉദ്ഘാടന വേളയിൽ പങ്കെടുത്തു.

മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടൻ മമ്മൂട്ടി ആശംസാ പ്രസംഗത്തിൽ പറഞ്ഞു. കേരള ചരിത്രത്തിലെ മഹാ സംഭവമായി കേരളീയം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. നമ്മൾ ലോകത്തിനു തന്നെ മാതൃകയാകും. എന്നാൽ എല്ലാവർക്കും ഉണ്ടാകുന്ന വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നാണ് കേരളീയം മുന്നോട്ടുവയ്ക്കുന്ന സന്ദേശംമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളിയായതിൽ അഭിമാനിക്കുന്നുവെന്നാണ് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞത്. തിരുവനന്തപുരത്തോളം അറിയുന്ന വെറൊരു നഗരമില്ല. തിരുവനന്തപുരത്തിന്റെ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started