സിസ്സാര ചെലവിൽ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള് ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ.

31-10-2023

ന്യൂഡൽഹി: സിസ്സാര ചെലവിൽ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള് ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. ‘നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ (SZBG10) എന്നറിയപ്പെടുന്ന പാക്കേജിൻ്റെ ആദ്യ യാത്ര നവംബർ 19ന് ആരംഭിച്ച് ഡിസംബർ ഒന്നിന് അവസാനിക്കും. 12 രാത്രികളും 13 പകലുമാണ് യാത്ര നീളുക.

മിതമായ നിരക്കിൽ രാജ്യത്തിനകത്ത് സഞ്ചരിക്കാവുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിരിക്കുന്നത്. നിസ്സാരചെലവിൽ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് സൗരവ് ട്രെയിനിലെ3 എസി, സ്ലീപ്പർ ക്ലാസുകളിലായിരിക്കും യാത്ര. 754 സീറ്റുകളുള്ള ട്രെയിനിൽ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമാണുള്ളത്. മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറങ്കുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവയാണ് ബോർഡിംഗ് പോയിന്റുകൾ. 26,310 രൂപയും സ്റ്റാൻഡേർഡ് ക്ലാസിന് 24,600 രൂപയും കംഫർട്ട് ക്ലാസിന് 39,240 രൂപയും 37,530 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

13 പകലും 12 രാത്രിയുമായിരിക്കും യാത്ര. സബർമതി ആശ്രമം, അക്ഷരധാം, മൊധേര സൂര്യക്ഷേത്രം, അഡ്ലെജ് സ്റ്റെപ്പ് വെൽ – അഹമ്മദാബാദ് സ്റ്റാച്യു ഓഫ് യൂണിറ്റി സിറ്റി പാലസ്, ഹവാ മഹൽ, അമേർ ഫോർട്ട് – ജയ്പൂർ ശ്രീ വൈഷ്ണോദേവി ക്ഷേത്രം-കത്ര ഗോൾഡൻ ടെമ്പിൾ, ജാലിയൻ വാലാബാഗ് – വാഗാ അതിർത്തി – എന്നിവിടങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാനാകും.

സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എ സി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ എ സി മുറികൾ തുടങ്ങിയ സൗകര്യങ്ങളുള്ള സ്റ്റാൻഡേർട് സീറ്റ് ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 26,310 രൂപയും അഞ്ച് മുതൽ പതിനൊന്ന് വയസുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ് നിരക്ക്.

എസി 3 ടയർ യാത്ര, ട്രാൻസ്ഫറുകൾക്കായി നോൺ എ സി വാഹനങ്ങൾ, ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസത്തിന് ബജറ്റ് ഹോട്ടലുകളിൽ എസി മുറികളും ലഭ്യമാകും. ഈ സൗകര്യങ്ങൾ ലഭിക്കാൻ മുതിർന്നവർക്ക് 39,240 രൂപയും കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്. രാവിലെ ചായ, വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനായി http://www.irctctourism.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started