31-10-2023

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സെപ്‌റ്റംബർ മാസത്തിലെ കമ്മീഷൻ വിതരണത്തിനായാണ് തുക വിനിയോഗിക്കുക.
ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമ്മീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ കൂടി കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു.

Leave a comment