31-10-2023

വര്‍ക്കല: ഒട്ടും പ്രതീക്ഷിക്കാതെയാണ് വര്‍ക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടില്‍ ആര്‍ അനില്‍കുമാറിനെ തേടി ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം വന്നുചേര്‍ന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗള്‍ഫിലെ ജോലിവിട്ട് നാട്ടില്‍ മടങ്ങിയെത്തിയ അനില്‍ ലോട്ടറി കച്ചവടം ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിനിടയിലാണ് വിന്‍ വിന്‍ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അനിലിനെ തേടി എത്തിയത്.
വാടക കുടിശിക മൂലം വീട് ഒഴിയേണ്ടിവന്ന സാഹചര്യത്തില്‍ ആയിരുന്നു അനില്‍ കുമാര്‍. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്. മറ്റ് ടിക്കറ്റുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. ഇളയമകളുടെ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന്, ബിരുദപഠനം പോലും പാതിവഴിയില്‍ മുടങ്ങിയിരുന്നു. പ്രഭുലയാണ് ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്
റാസല്‍ഖൈമയില്‍ മൂന്ന് വര്‍ഷത്തോളം കെമിക്കല്‍ കമ്പനിയില്‍ ആയിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഒരു വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.

Leave a comment