30-10-2023




ചിറയിൻകീഴ്: ചിറയിൻകീഴിലെ റെയിൽവേ ഓവർബ്രിഡ്‌ജ് നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകി.
ശാർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ വി.ബേബി, മനുമോൻ ആർ.പി എന്നിവർ എം.പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. നിലവിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നും മാർച്ച്-എപ്രിൽ മാസത്തിൽ ശാർക്കര ഭരണിയും വ്യാപാരമേളയും നടക്കുന്നതിനാൽ ശാർക്കരയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഓവർബ്രിഡ്ജ് നിർമ്മാണം അതിന് മുമ്പ് പൂർത്തിയാക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.

Leave a comment