വര്‍ക്കലയില്‍ നാളെ തൊഴില്‍ മേള

28-10-2023

വര്‍ക്കല:വര്‍ക്കല നിയോജക മണ്ഡലത്തിൽ കേരള നോളെജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിലുള്ള തൊഴിൽമേള നാളെ(ഒക്ടോബർ 29).

വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8.30 ന് തൊഴില്‍മേള വി.ജോയ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.

തൊഴില്‍ മേളയില്‍ 160 ൽ അധികം തസ്തികകളിലേക്ക് അഭിമുഖങ്ങള്‍ നടക്കും. നിലവില്‍ 2500 ൽ അധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്തത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവർ നോളെജ് മിഷന്‍ വെബ് സൈറ്റായ ഡിഡബ്ല്യൂഎംഎസ്(DWMS) വഴി രജിസ്റ്റര്‍ ചെയ്യണം.

കുടുംബശ്രീ ജില്ലാമിഷന്‍, ഐ.സി.ടി അക്കാദമി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started