24-10-2023

കോട്ടയം: മുണ്ടക്കയത്ത് അമ്മ മകനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കവയ്യാതെ. നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്ന മകനെ ശല്യം സഹിക്കാനാകാതെയാണ് അമ്മ കൊലപ്പെടുത്തിയത്. ക്യാൻസർ രോഗി കൂടിയായ മാതാവ് മകൻ്റെ ശല്യം സഹിക്കാനാകാതെ ക്രൂരതയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ 20നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അനുദേവൻ (45) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മാതാവ് സാവിത്രി അമ്മയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു
മദ്യലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലികൊണ്ട് വെട്ടിയത്. മദ്യലഹരിയിൽ മകന്റെ ശല്യം സഹിക്കാനാകാതെയായിരുന്നു ആക്രമണമെന്ന് അമ്മ പോലീസിന് മൊഴി നൽകി. നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന അനുദേവൻ മദ്യലഹരിയിലായിരുന്നു ആക്രമണങ്ങൾ നടത്തിയത്. അനുദേവന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a comment