വക്കത്ത് വീട് കുത്തിത്തുറന്ന് മോഷണംനടത്തിയ പ്രതികൾ പിടിയിൽ

22-10-2023

വക്കം: വക്കത്ത് വീട് കുത്തിത്തുറന്ന് മോഷണംനടത്തിയ പ്രതികൾ പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ് (37)  , വക്കം അടിവാരം തോപ്പിൽ വീട്ടിൽ ബേബി എന്ന് വിളിക്കുന്ന സുനിൽ രാജ്(57) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബർ 16നു രാത്രിയിലാണ് സംഭവം.

വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ  അതിക്രമിച്ചു കയറി വീടിൻറെ അക വശം മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ ഇറങ്ങി ബെഡ്റൂമിൽ പൂട്ടി സൂക്ഷിച്ചിരുന്ന അലമാരകുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളും മോഷണം ചെയ്തെടുത്ത പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും ഫിംഗർ പ്രിന്റിന്റെയും ഡോഗ്സ്കോടിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.

വർക്കല എ എസ് പി യുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ ഐഎസ്എച്ച്ഒ സജിൻ.എൽ ,എസ്. ഐ. സജിത്ത് എസ് , എ എസ്ഐമാരായ ജയപ്രസാദ്, ശ്രീകുമാർ എസ്.സി.പി.ഒമാരായ സിയാദ് ,സുജിൽ, അനിൽകുമാർ , അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started