16-10-2023

തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല.

Leave a comment