നിലയ്കാമുക്ക് പളളിക്കാട് ഭദ്രൻ കൊലക്കേസിൽ വക്കം സ്വദേശിയേയും കുട്ടാളികളേയും വെറുതെ വിട്ടു

15-10-2023

തിരുഃ നിലയ്ക്കാമുക്ക് പളളിക്കാട് ഭദ്രനെ കൊലപ്പെടുത്തിയ വക്കം സ്വദേശിയായ അഭിലാഷ്,നവാസ്,വിനീത് എന്നിവരേ തിരുവന്തപുരം അതിവേഗ കോടതി 3 വെറുതെ വിട്ടു

2014 ആഗസ്റ്റ് മാസം 3ാം തിയതി നിലയ്കാമുക്ക് പളളിക്കാട് പളളിവിള വീട്ടിൽ അതിക്രമിച്ച് കയറിയ മുന്നാം പ്രതി അഭിലാഷ് 2ാം സാക്ഷിയായ പെൺകുട്ടിയെ ആക്രമിയ്കുകയും തടയാൻ വന്ന ഒന്നാം സാക്ഷിയായ അമ്മയേയും മൂന്നാം സാക്ഷിയായ അനിയനേയും പരിക്കേൽപ്പിയ്കുകയും തുടർന്ന് ഭദ്രനെ കമ്പി പാരകൊണ്ടും വടികൊണ്ടും അടിച്ചു കൊലപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളെ കടയ്കാവൂർ പോലിസ് കൊലകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു

നേരിട്ട് തെളിവുകൾ ഉളള കേസിൽ പ്രോസിക്യൂഷന് അനുകൂലമായി 12 സാക്ഷികൾ മൊഴി പറഞ്ഞു പ്രതികൾക്കെതിരെയുളള കുറ്റം തെളിയിയ്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതികളെ തിരുവന്തപുരം അതിവേഗ കോടതി ജഡ്ജ് വിഷ്ണു വെറുതെ വിട്ടു വക്കം സ്വദേശിയായ അഭിലാഷിനു വേണ്ടി അഡ്വ ഹെർത്ത സി പെരേര ഹാജരായി


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started