11-10-2023

വക്കം:വക്കം കായിക്കര കടവ് പണയിൽ കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം ചന്തമുക്ക് ജംഗ്ഷനിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്ണു ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഫൈസൽ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി.ആർ.പ്രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എം.ലാലിജ,ജനപ്രതിനിധികളായ ഫൈസൽ,ഗണേഷ്,അരുൺ,മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു

Leave a comment