11-10-2023

തിരുവനന്തപുരം: നഗരത്തില്‍ രാത്രിയില്‍ എക്സൈസ് എന്‍ഫോസ്മെന്‍റ് ആന്‍റ് ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ വന്‍ ലഹരിവേട്ട. തിങ്കളാഴ്ച രാത്രി 7 മുതല്‍ പുലർച്ചെ 2 വരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ അറസ്റ്റിലായി. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത് (31), വേറ്റിക്കോണം അമ്പാടിഹൗസില്‍ രാഹുല്‍ (29), പ്രാവച്ചമ്പലം ഔഷധി ഭവനില്‍ വിഷ്ണു (29), പെരിങ്ങമല നെല്ലിവിള പുന്നവിള വീട്ടില്‍ മുഹമ്മദ് ആദിൽ (28) എന്നിവർ പിടിയിലായത്. ശാസ്തമംഗലത്തെ ഐസ്ക്രീം പാര്‍ലറിൽ നിന്നാണ് ശ്രീജിത്തും രാഹുലും പിടിയിലാകുന്നത്. വന്‍ തോതില്‍ എംഎഡിഎംഎ കൈവശം വെച്ചു വില്‍പ്പന നടത്തിയതിനു ശ്രീജിത്തിന്‍റെ സഹോദരന്‍ കഴിഞ്ഞമാസം എക്സൈസിന്‍റെ പിടിയിലായിരുന്നു. പ്രാവച്ചമ്പലം ഭാഗത്തുനിന്നാണ് വിഷ്ണുവിനെ 15.43 ഗ്രാം മയക്കുമരുന്നുമായി പിടിയിലാകുന്നത്. കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളുരുവിൽ നിന്നും വന്‍തോതില്‍ വാങ്ങികൊണ്ടുവരുന്ന എംഎഡിഎംഎ വ്യവസായിക അടിസ്ഥാനത്തില്‍ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണിപ്പോള്‍ പിടിയിലായതെന്ന് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബു പറഞ്ഞു.
നഗരത്തിലെ മയക്കുമരുന്ന് ശൃംഗലയിലെ പ്രധാനികളാണ് ഇവര്‍. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തതമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, പ്രിവെന്‍റീവ് ഓഫീസര്‍ സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍രാജന്‍, കൃഷ്ണപ്രസാദ്, വര്‍ അനില്‍കുമാര്‍ എന്നിവര്‍ അന്വേഷഷണ സംഘത്തിലുണ്ടായിരുന്നു.

Leave a comment