11-10-2023

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽനിന്നു ചാടിയ രോഗി മരിച്ചു. വൃക്കമാറ്റിവയ്ക്കലിനുള്ള പരിശോധനയ്ക്കെത്തിയ കരിക്കകം ടി.സി. 79/622 ഷീലാ നിവാസിൽ എസ്.ഗോപകുമാറാണ്(45) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം. രോഗത്തെത്തുടർന്ന് ഗോപകുമാർ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് വൃക്കരോഗം ബാധിച്ചത്. ഭാര്യ ഷീജ വൃക്ക നൽകാൻ തയ്യാറായതിനെത്തുടർന്നുള്ള പരിശോധനയ്ക്കാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിയത്. ഡയാലിസിസ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ കൂട്ടിരിപ്പുകാർ അടുത്തില്ലാത്ത സമയത്താണ് പുറത്തിറങ്ങി കെട്ടിടത്തിൽനിന്നു ചാടിയതെന്ന് പോലീസ് പറയുന്നു. ഗോകുൽ, ഗോപിക എന്നിവരാണ് മരിച്ച ഗോപകുമാറിന്റെ മക്കൾ.

Leave a comment