സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനുള്ള സൂചന നൽകി കെഎസ്ഇബി.

06-10-2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനുള്ള സൂചന നൽകി കെഎസ്ഇബി. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവുണ്ടായതായി അധികൃതർ അറിയിച്ചു.

ഈ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോകം കുറയ്ക്കണമെന്ന നിർദേശം കുറിപ്പിലൂടെയാണ് കെഎസ്ഇബി നൽകിയത്. കൂടുതൽ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയം മാത്രമാകും വൈദ്യുതി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started