മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

05-10-2023

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്‌സ്മെന്‍റ് ആണ് വിവരം നൽകിയത്.

കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാന്‍റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി നൗഫലിന്‍റെ തലയിലേക്ക് വീഴുകയായിരുന്നു. വള്ളത്തിൽ 38 മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started