ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്‌സോ കോടതി

ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്‌സോ കോടതി. വെള്ളറട കരിക്കമാങ്കോട്‌കോണം മണ്ണാങ്കോണം തെക്കുംകര പുത്തന്‍വീട്ടില്‍ വെട്ടുകത്തി വിജയന്‍ എന്ന വിജയന്‍ (55) നെയണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ആറ് വര്‍ഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷവിധിച്ചത്.

പിഴ തുക കുട്ടിക്ക് നല്‍കണം. ഇല്ലായെങ്കില്‍ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തില്‍ പ്രസ്താവിക്കുന്നു. നെയ്യാര്‍ ഡാം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി ആര്‍ പ്രമോദ് ഹാജരായി.

2018 മാര്‍ച്ച് 17 ലാണ് കേസിനാസ്പദമായ സംഭവം. ചെരിഞ്ഞാംകോണം പള്ളിയില്‍ പ്രതിയുടെ ഓട്ടോറിക്ഷയില്‍ ബന്ധുക്കളുമൊത്ത് പള്ളിവികാരിയെ കാണാന്‍ പോയ കുട്ടിയെ ബന്ധുക്കള്‍ പോയശേഷം ഓട്ടോയില്‍ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായിരുന്നു. ഈ വിവരം കുട്ടി അമ്മയോടും മറ്റും പറഞ്ഞു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.ആര്യനാട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി അനില്‍കുമാര്‍ നെയ്യാര്‍ ഡാം എസ് ഐ ശ്രീകുമാര്‍ എന്നിവരാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started