
പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. ആനാവൂര്‍ സ്വദേശിയായ മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.
മുഖം മൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സമ്മതം ഇല്ലാതെ സ്പര്‍ശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്‌കൂള്‍ പരിസരത്തിന് പുറമെ ഉണ്ടന്‍കോട്, ചെമ്പൂര്‍ പ്രദേശത്തും ഇവരുടെ ആക്രമണം നടന്നിരുന്നു.
യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഇത്തരത്തില്‍ കുട്ടികളെ സമീപിച്ചത് എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്തായാലും ഇവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് പറഞ്ഞു

Leave a comment