ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട, 5 പേർ പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട.ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി പ്രതികൾ പിടിയിൽ.

വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ (34), മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ(37), മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു( 46), മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണനാക്ക് പെരുംകുളം ഷാജി മൻസിലിൽ ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ വച്ച് ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

ബാംഗ്ലൂർ നിന്നും വൻതോതിൽ എംഡിഎംഎ കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശിൽപ ദേവയ്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്ഐ ഷാനവാസ്‌, ബിജിരാജ് എസ്. സി. പി. ഒ അനിൽകുമാർ ഷാഡോ /ഡാൻസാഫ് എസ്ഐ മാരായ ഫിറോസ്ഖാൻ, ബിജു ഹക്ക്, എഎസ്ഐ ബിജുകുമാർ, ദിലീപ് എസ്. സി. പി. ഒ അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started