മണിപ്പൂർ കലാപംകയർ തൊഴിലാളികളുടെ പ്രതിഷേധം….

മണിപ്പൂർ കലാപം
കയർ തൊഴിലാളികളുടെ പ്രതിഷേധം
രണ്ടര മാസക്കാലമായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ വർഗ്ഗീയ കലാപത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ്റെ (സി ഐ ടി യു ) നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സ്ത്രീകളെയടക്കം കൂട്ടത്തോടെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു ബലാസംഘം ചെയ്തും മനുഷ്യർ തമ്മിൽ തല്ലി കൊല്ലുകയാണ്. ലോകരാജ്യങ്ങളിൽ ഇന്ത്യ തലകുനിക്കേണ്ട പ്രവർത്തികൾ നടന്നിട്ടും പ്രധാനമന്ത്രിക്ക് യാതൊരു കുലുക്കവുമില്ല. ആനത്തലവട്ടം കയർ സംഘത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മറ്റിയംഗവും യൂണിയൻ ജില്ലാ പ്രസിഡൻ്റുമായ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ജി.വ്യാസൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.വിജയകുമാർ, യൂണിയൻ ജില്ലാ വൈസ്പ്രസിഡൻ്റ് പി.മണികണ്ഠൻ, ബി.സതീശൻ, ഗ്രാമപഞ്ചായത്തംഗം ,ഷീബ വി.സാംബൻ, ഷാജി, ബിജു കൈപ്പള്ളി, ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.

Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started