
24-06-2023
തിരുവനന്തപുരം : ഡെങ്കിപ്പനി അസാധാരണമായി വ്യാപിച്ചേക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ഡോക്ടർമാർ. സംസ്ഥാനത്ത് 165 പേർ ഡെങ്കി ബാധിച്ച് മരണത്തിന് കീഴടങ്ങിയ 2017-ലെ സമാനമായ അവസ്ഥയുണ്ടായേക്കാമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. നൽകുന്ന മുന്നറിയിപ്പ്.
ഇതിനിടെ ജില്ലയിൽ മൂന്നു സിക്ക വൈറസ് ബാധയും റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനിക്കു പുറമെ, ഇൻഫ്ളുവൻസ, എലിപ്പനി, ചിക്കുൻഗുനിയ എന്നിവയും ജില്ലയിൽ കൂടുതലായി കാണുന്നു. പനിബാധിതരുടെ എണ്ണം ഇനിയും കൂടാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
പനി ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നവരുടെ വൻകൂട്ടം എല്ലാ സർക്കാർ ആശുപത്രികളിലും ദൃശ്യമാണ്.
രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.
വേളി, നാവായിക്കുളം എന്നിവിടങ്ങളിലായി മൂന്നു പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


Leave a comment