
23-06-2023
ടൈറ്റാനിക് ടൂറിസ്റ്റ് സബ് മറൈനിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം നേരിട്ടുകാണാൻ പോയ 5 പേരും കൊല്ലപ്പെട്ടതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി അറിയിച്ചു.
അന്തർവാഹിനി കഴിഞ്ഞ ഞായറാഴ്ച യാത്രയായി ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അതുമായുള്ള നിയന്ത്രണം കൺട്രോൾ റൂമിന് നഷ്ടപ്പെട്ടിരുന്നു..
പിന്നീട് കടലിനടിയിൽവച്ച് നടന്ന ഒരു പൊട്ടിത്തെ റിയിലൂടെയാണ് സബ് മറൈൻ തകർന്നതെന്നും അതിൻ്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ Remotely operated vehicle (ROV) ലെ റോബോട്ട് കണ്ടെത്തിയെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്ന കാര്യം ദുഷ്ക്കരമാണെന്നും ഇക്കാര്യങ്ങളെല്ലാം മരണപ്പെട്ട 5 പേരുടെയും കുടം ഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.
കടലിനടിയിലെ കാലാവസ്ഥ തിരച്ചിലിനു ഒട്ടും അനുകൂലമല്ല. മാത്രവുമല്ല മൃതദേഹങ്ങൾ കടൽജീവികൾ ഭക്ഷിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.കാരണം പൊട്ടിത്തെറിയുടെ രൂക്ഷത കൂടി കണക്കാക്കേണ്ടതുണ്ട്. പേടകം പൊട്ടിത്തെ റിക്കാനുള്ള കാരണവും വിശകലനം ചെയ്യപ്പെ ടുകയാണ് ..


Leave a comment