
20-06-23
സ്കൂളിലെ ചുവരുകളിൽ ചിത്രങ്ങൾ വരച്ച് വേനലവധിക്കാലം ആനന്ദകരമാക്കിയിരിക്കുകയാണ് വക്കം ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ
വിദ്യാർഥികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെ നിർദേശപ്രകാരമാണ് കുട്ടികൾ സ്കൂളിലെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചത്.
ചിത്രങ്ങളുടെ മിഴിതുറക്കൽച്ചടങ്ങ് ജില്ലാപ്പഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു. പ്രഥമാധ്യാപിക ബിന്ദു സി.എസ്., പി.ടി.എ. പ്രസിഡൻറ് മഞ്ജുമോൻ, സി.പി.ഒ. സൗദിഷ് തമ്പി, എ.സി.പി.ഒ. പൂജ എന്നിവർ പങ്കെടുത്തു.




Leave a comment