
19-06-23
വർക്കല : ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല പുന്നമൂട് മത്സ്യച്ചന്തയിൽ നടത്തിയ പരിശോധനയിൽ പഴകിയ മീൻ പിടികൂടി. വിൽപ്പനയ്ക്കെത്തിച്ച പഴകിയ 200 കിലോയോളം ചൂര മീനാണ് പിടിച്ചെടുത്തത്. സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി. വർക്കല, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. പ്രവീൺ, ഡോ. ധന്യ ശ്രീവത്സം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആലംകോട്, കടമ്പാട്ടുകോണം എന്നിവിടങ്ങളിലെ മത്സ്യമൊത്തവ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങൾക്കു മുമ്പ് പരിശോധന നടത്തിയിരുന്നു. അവിടെ പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയിരുന്നില്ല. ഇതേ മീൻ ഐസ് ഇടാതെ സൂക്ഷിക്കുകയും വിൽപ്പനയ്ക്കെത്തുമ്പോൾ മാത്രം ഐസും മണലും വിതറുന്നതുമായാണ് പരിശോധനയിൽ വ്യക്തമായതെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ പറഞ്ഞു.
പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.




Leave a comment