ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു.

17-06-2023

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗ്ഗീസ് പരേരയുടെയും, ഗട്രൂഡ് പരേരയുടെയും മകൾ സ്റ്റെഫിൻ. വി. പെരേര(49) ആണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. സ്ത്രീ നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started