
15-06-23
കൊച്ചി: എംഡിഎംഎയുമായി എട്ട് വിദ്യാർത്ഥികളെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. പന്തളം സ്വദേശി അജിത്ത്(23) പത്തനംതിട്ട, മമ്മൂട്, സ്വദേശി അശ്വിൻ(22) പത്തനംതിട്ട, മുടിയൂർകോണം സ്വദേശി വിഷ്ണു(23) കോന്നി അടുക്കാട് സ്വദേശി ബിച്ചു(26), കോന്നി സ്വദേശി മനു(21), അരുവപ്പുറം സ്വദേശി ബാലു(28) തണ്ണിത്തോട് സ്വദേശി അഖിൽകുമാർ(20), കൂടൽ സ്വദേശി ആരോമൽ(20) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ, എസ്‌ഐ ദർശക്, എസ്.സി.പി.ഒ മാരായ വാസൻ, സിജുകുമാർ, സിപിഒ പ്രവീൺകുമാർ, എന്നിവരടങ്ങിയ പൊലീസ് സംഘം എറണാകുളം നോർത്ത് ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.



Leave a comment